2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴയ കൊച്ചി സംസ്ഥാനത്തെ നെല്ലറയായ ചിറ്റൂര്‍ താലൂക്കിന്‍റെ ഏറ്റവും തെക്കുപടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന നെമ്മാറ പഞ്ചായത്തും തെക്കുഭാഗം വളയല്‍ പുഴയും പടിഞ്ഞാറുഭാഗം പഴയ മലബാര്‍ പ്രദേശത്തെ വണ്ടാഴി പഞ്ചായത്തും വടക്ക് മേലാര്‍കോട് പഞ്ചായത്തുമാണ് പഞ്ചായത്തിന്‍റെ മൊത്തം വിസ്തീര്‍ണ്ണം 25.9 ച.കി.മീറ്ററും ജനസംഖ്യ 28419 ഉം ആകുന്നു.ഈ പഞ്ചായത്തനിമ പഴയ കൊച്ചി രാജാവിന്‍റെ കാലത്തു തന്നെ നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട ഭരണസമിതി ഉണ്ടായിരുന്നു കേരളമുനിസിപ്പല്‍ പഞ്ചായത്ത് ഡയറക്ടറി 1960 ല്‍ പ്രസിദ്ധപ്പെടുത്തിയപ്രകാരം അയിലൂര്‍ പഞ്ചായത്ത് 1915 ല്‍ സ്ഥാപിച്ചതായി കാണുന്നു 1948 ല്‍ കൊച്ചി സംസ്ഥാനം തിരുവിതാംകൂര്‍ സംസ്ഥാനവുമായി സംയോജിപ്പിക്കപ്പെടുകയും അങ്ങിനെ തിരുകൊച്ചി സംസ്ഥാനമായി മാറുകയും ചെയ്തു സ്വാതന്ത്ര്യ ഇന്ത്യയുടെതായ ഭരണഘടന നിലവില്‍ വരുകയും ഭരണഘടനയുടെ നിര്‍ദ്ദേശകത്ത്വങ്ങളില്‍ ഓരോസംസ്ഥാനത്തിനും പ്രാദേശിക ആവശ്യങ്ങള്‍ക്കുവേണ്ടി സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരം കൊടുക്കുകയും ചെയ്തു.ഇതിന്‍റെ അടിസ്ഥാനത്തില്‍ 1950 ലെ തിരുകൊച്ചി പഞ്ചായത്ത് നിയമം നിലവില്‍ വരുകയും പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍റെ അടിസ്ഥാനത്തില്‍ 1954 ല്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണസമിതികള്‍ സംസ്ഥാനത്തുടനീളം അധികാരമേല്‍ക്കുകയും ചെയ്തു. നമ്മുടെ പഞ്ചായത്തിന്‍റെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റായി യശ:ശരീരനായ ശ്രീ കെ.വി.നാരായണന്‍ അധികാരമേറ്റു.പഞ്ചായത്താഫീസ് ഇപ്പോള്‍ വില്ലേജാഫീസായി പ്രവര്‍ത്തിക്കുന്ന മുറിയില്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.പഞ്ചായത്താഫീസിന്‍റെ കിഴക്കെ മുറിയില്‍ തിരുവഴിയാട് കയറാടി ഗ്രൂപ്പ് വില്ലേജാഫീസും പടിഞ്ഞാറെ മുറിയില്‍ അയിലൂര്‍ വില്ലേജാഫീസും പ്രവര്‍ത്തിച്ചിരുന്നു ജനാധിപത്യരീതിയില്‍ നടന്ന തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പുതിയഭരണ സമിതികള്‍ അധികാരമേല്‍ക്കുകയും പഞ്ചായത്തിന്‍റെ പ്രവര്‍ത്തനം ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്തു തന്മൂലം പുതിയ പഞ്ചായത്താഫീസ് കെട്ടിടത്തിന്‍റെ ആവശ്യകതയെ തുടര്‍ന്ന് റവന്യൂ വകുപ്പില്‍ നിന്നും ലഭിച്ച 7 സെന്‍റ് സ്ഥലത്ത് ആഫീസ് കെട്ടിടം 1973 ല്‍ നിര്‍മ്മിച്ച് പ്രവര്‍ത്തനം തുടങ്ങി. ഈ കെട്ടിടത്തില്‍ വി.ഇ.ഒ ഓഫീസ്,കുടുംബശ്രീ ഓഫീസ്,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്,എല്‍.എസ്.ജി.ഡി.എഞ്ചിനിയറിംഗ് വിഭാഗം ഓഫീസ് തുടങ്ങി എല്ലാ ഓഫീസുകളുടെയും പ്രവര്‍ത്തനം സ്ഥലപരിമിതി മൂലം പൊതുജനങ്ങള്‍ക്കും ഓഫീസീസ് പ്രവര്‍ത്തനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ട് നേരിട്ടതിനാല്‍ പഞ്ചായത്താഫീസില്‍ നിന്നും 500 മീറ്ററിനുള്ളില്‍ തലവട്ടാംപാറ -കയ്പ്പഞ്ചേരി റോഡ് സൈഡിലായി  2011 ല്‍ പദ്ധതി വിഹിതം ഉപയോഗിച്ച് പഴയ തിയ്യേറ്റര്‍ കെട്ടിടം ഉള്‍പ്പെടെ 66.5 സെന്‍റ് സ്ഥലം വാങ്ങുകയും 24.8.2012 ലെ സര്‍ക്കാര്‍ ഉത്തരവ് 7020/ഡിഎ2/12 ത.സ്വ.ഭ.വ. പ്രകാരം ടി സ്ഥലത്തിന്‍റെ മുന്‍ഭാഗത്ത്  ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ കെട്ടിടം നിര്‍മ്മിക്കുകയും ബഹു. പഞ്ചായത്ത് ഡയറക്ടറുടെ 12.10.2015 ലെ സി6-32288/2015 നമ്പര്‍ പ്രവര്‍ത്തനാനുമതി ഉത്തരവ്പ്രകാരം 17.10.2015 മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.
    ഈ പ്രദേശത്തിന് അയിലൂര്‍ എന്ന് പേരുണ്ടായത് ഇവിടെ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ശിവക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ അഖിലേശ്വര മൂര്‍ത്തിയായതുകൊണ്ട് څچഅകിലൂര്‍چچ എന്നും പിന്നീട് ലോഭിച്ച് അയിലൂര്‍ എന്ന് ആയതായും അതല്ലാതെ ഈ പഞ്ചായത്തിന്‍റെ നടുവില്‍ സ്ഥിതി ചെയ്യുന്ന ഇന്ന് അയിലമുടി എന്നറിയപ്പെടുന്ന കുന്നില്‍ വളരെ ഏറെ അഖില്‍ (ചന്ദനം) മരങ്ങള്‍ നിന്നിരുന്നതായും അങ്ങനെ കുന്നിന് څچഅഖിമുടിچچ എന്ന് പേരുണ്ടായതായും അഖിലമുടി കുന്നിന്‍റെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന് څچഅഖില ഊര്چچ (പ്രദേശം) എന്നും അത് ലോഭിച്ച് പിന്നീട് അയിലൂര്‍  എന്നായതാണെന്നും രണ്ടഭിപ്രായം പഴമക്കാര്‍ പറയുന്നു.
    എന്നാല്‍ രാഷ്ട്രീയമായി അയിലൂരിന് പണ്ടുതന്നെ പ്രാധാന്യമുണ്ടായിരുന്നു അയിലൂര്‍ നെന്മാറയിലെ പൂര്‍വ്വികരില്‍ ഗണ്യമായ ഒരുഭാഗം ഈ നാട്ടുകാര്‍ ആയിരുന്നു എന്ന് അനുമാനിക്കുവാന്‍ ന്യായമുണ്ട്. നെന്മാറ വേല ആഘോഷത്തിന് അയിലൂര്‍ ക്ഷേത്രത്തില്‍ നിന്നും ഭഗവതിയെ എഴുന്നള്ളിച്ചുകൊണ്ടുപോകണമെന്നും വേലകഴിഞ്ഞ് തിരിച്ചുകൊണ്ടുവരണമെന്നുമുള്ള ആചാരം മേല്‍ പ്രസ്താവിച്ച നിഗമനത്തെ സാധൂകരിക്കുകയാണ് ചെയ്യുന്നത് പരദേവതമാരുടെ സാഹോദര്യം പുലര്‍ത്തുന്ന ചടങ്ങുകളായും ഇതിനെ ചിലര്‍ വ്യാഖ്യാനിക്കാറുണ്ട്.
    ഈ നാട്ടുകാരില്‍ പലരും നെന്മാറക്ക് നീങ്ങുവാന്‍ ചരിത്രപരമായി ഒരു കാരണം കൂടിയുണ്ടെന്നുള്ളത് പ്രസ്താവയോഗ്യമത്രെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ചുടല നൃത്തം ചെയ്ത പടയോട്ടത്തെ ഭയന്ന് പലരും പല ദിക്കിലേക്കും പലായനം ചെയ്യുകയുണ്ടായി.ചിലര്‍ കിഴക്കോട്ട് നെന്മാറക്കും ചിലര്‍ തെക്കോട്ട് തിരുവാഴിയാട്ടിലേക്കും പ്രയാണം ചെയ്തു. ടിപ്പുവിന്‍റെ സൈന്യം അഖിലേശ്വര ക്ഷേത്രത്തെ ആക്രമിച്ച് ബിംബത്തെ അടിച്ചുടക്കാന്‍ ശ്രമിച്ചു എന്നും കൂളങ്ങാട്ട് നായരുടെ നേതൃത്വത്തില്‍ ധീരന്‍മാരായ നായന്‍മാര്‍ ചെറുത്തുനിന്ന് ടിപ്പുവിനെ പിന്‍തിരിപ്പിച്ചു എന്നുമാണ് ഐതീഹ്യം. ഇതിനടിസ്ഥാനമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് അയിലൂര്‍ ക്ഷേത്രത്തിലെ ആറാട്ടിന് ദേവനെ അകമ്പടി സേവിക്കുവാനുള്ള അവകാശം കൂളങ്ങാട്ടെ നായര്‍ക്കു ലഭിച്ചതിനെയാണ്. ഈ നായര്‍ ഗൃഹം തിരുവഴിയാട്ടിലാണ് സ്ഥിതി ചെയ്യുന്നത് ഏതായാലും അയിലൂരില്‍നിന്നും നെന്മാറക്കു  പോയവര്‍ നെന്മാറ വേല ദിവസവും തിരുവഴിയാട്ടിലേക്കു പോയവര്‍ ആറാട്ടു ദിവസം അയിലൂരുമായുള്ള ബന്ധം പുതുക്കിവരാറുണ്ട.്
    ഈ പഞ്ചായത്തു പ്രദേശത്തെ ജനങ്ങളില്‍ അധികവും കര്‍ഷകവൃത്തി തൊഴിലാക്കിയവരും ജന്മികളില്‍ നിന്നും കൃഷിഭൂമി പാട്ടത്തിന് എടുത്ത് കൃഷിചെയ്ത് ഉപജീവനം കഴിച്ചുവരുന്നവരുമാണ് കേരള ഭൂപരിഷ്കരണ നിയമം നടപ്പിലാവുകയും കൃഷിക്കാരന് ജന്മാവകാശം ലഭിക്കുകയും ചെയ്തു ഈ പ്രദേശത്ത് പ്രധാനപ്പെട്ട ഭൂപരിഷ്ക്കരണ നിയമം നടപ്പിലാവുകയും കൃഷിഭൂമിയില്‍ കൃഷിക്കാരന് ജന്മാവകാശം ലഭിക്കുകയും ചെയ്തു.ഈ പ്രദേശത്ത് പ്രധാനപ്പെട്ട കൃഷി നെല്ലാണ്. വികസനം എത്താത്ത മലയോരപ്രദേശമായ കയറാടി അടിപ്പരണ്ട പയ്യാംകോട് മാങ്കുറിശ്ശി വീഴ്ലി ഒലിപ്പാറ കരിമ്പാറ മരുതഞ്ചേരി എന്നീ പ്രദേശങ്ങളില്‍ ഇപ്പോള്‍ വികസനത്തിന്‍റെ മണം കേട്ടുതുടങ്ങിയിട്ടുണ്ട്.
    ഇവിടുത്തെ ഭൂരിഭാഗം ജനങ്ങള്‍ ഹിന്ദുക്കളും അതുകഴിഞ്ഞാല്‍  മുസ്ലീംകളുമായിരുന്നു പുരാതനമായി രണ്ടു കുടുംബങ്ങള്‍ മാത്രമാണ് ക്രിസ്ത്യന്‍ സമുദായക്കാരായി ഉണ്ടായിരുന്നത്.എന്നാല്‍ കുടിയേറ്റ മേഖലയായ അടിപ്പരണ്ട,കയറാടി,വീഴ്ലി,ഒലിപ്പാറ,കരിമ്പാറ എന്നിവിടങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ ക്രിസ്ത്യന്‍ കുടുംബങ്ങളാണ് അധിവസിക്കുന്നത് അവരുടെ കുടിയേറ്റം മൂലവും നൂതന കൃഷി സമ്പ്രതായം കാരണവും ഇവിടെ കാര്‍ഷിക മേഖലകള്‍ വൈവിദ്ധീകരിക്കുകയും തദ്വാര കൃഷി മേഖലയില്‍ ഒരു പുത്തന്‍ ഉണര്‍വ്വും സംസ്കാരവും ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്.
    പുരാതനമായി  ഈ പഞ്ചായത്ത് പ്രദേശത്ത് നടത്തി വരാറുള്ള ഉത്സവങ്ങള്‍ (1)വിഷുവിന്‍റെ പിറ്റേദിവസമുള്ള അയിലൂര്‍ ഭഗവതി ക്ഷേത്രത്തിലുള്ള څچവേലچچ (2) അയിലൂര്‍ അഖിലേശ്വര ക്ഷേത്രത്തിലുള്ള ധനുമാസത്തിലെ തിരുവാതിര നാളില്‍ നടത്തുന്ന څچരഥോത്സവംچچ (3) തിരുവഴിയാട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ മേടമാസത്തിലെ 14 ദിവസം നീണ്ടു നില്‍ക്കുന്ന തോല്‍പ്പാവക്കൂത്തും അതിനോടനുബന്ധിച്ച് മേടമാസം മൂന്നാം തിയതിയിലെ കൂത്തഭിഷേകവും (4) വൃശ്ചിക മാസം മൂന്നാം തിയതി കോഴിക്കാട് ഭഗവതി ക്ഷേത്രത്തില്‍ കളമെഴുത്ത് തോറ്റംപാട്ട് എന്നിവയോടുകൂടിയ കതിരുത്സവവും നടത്തിവരുന്നു.മുസ്ലീം സമുദായക്കാരുടെ നബിദിനവും ആഘോഷപൂര്‍വ്വം നടത്തിവരുന്നു.ക്രിസ്ത്യാനികളുടെ പള്ളിപ്പെരുന്നാള്‍ ഈ പ്രദേശത്തെ പ്രധാന ആഘോഷമാണ്.
    കണ്യാര്‍കളി,പൊറാട്ടുനാടകം,തോറ്റംപാട്ട് എന്നീ പരമ്പരാഗത നാടന്‍ കലകള്‍ അന്യംനിന്ന് പോയെങ്കിലും ഇന്നും ജനങ്ങള്‍ക്ക് ആകര്‍ഷകമാണ്.യശ:ശരീരനായ കെ.എ.കേശവന്‍ (ചിന്നക്കുട്ടിനായര്‍) തിരുവഴിയാട് മണ്ണില്‍ പത്മനാഭന്‍നായര്‍ എന്നിവര്‍ പ്രഗത്ഭരായ കണ്യാര്‍കളി ആശാന്‍മാരായിരുന്നു.അവര്‍ക്ക് പിന്‍ഗാമിയായി പൊന്നപ്പ ഭാഗവതര്‍ എന്ന എ.പി.പരമന്‍ അറിയപ്പെടുന്ന കണ്യാര്‍കളി ആശാനാണ്. കണ്യാര്‍കളി ഇന്നും മുടങ്ങാതെയും പൂര്‍വ്വാധികവും ആഘോഷപൂര്‍വ്വവും അയിലൂര്‍ തിരുവഴിയാട് ദേശക്കാര്‍ വര്‍ഷം തോറും നടത്തിവരുന്നു.പരദേവതയായ ഭഗവതിയെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് ഇത് നടത്തുന്നത്.
    യശ:ശരീരനായ അയിലൂര്‍ ഗ്രാമ സാംബയ്യര്‍,ചുരത്തില്‍ രാഘവന്‍ നായര്‍, തിരുവഴിയാട് മണ്ണില്‍ വീട്ടില്‍ രാഘവമേനോന്‍,കെ.വി.നാരായണന്‍, വി.കെ.എസ്.ഉണ്ണി എന്നിവര്‍ ഈ പ്രദേശത്തെ അറിയപ്പെടുന്ന സാമൂഹ്യ പരിഷ്കര്‍ത്താക്കളാണ് സ്വാതന്ത്ര്യ സമര പെന്‍ഷന്‍ ലഭിച്ചിരുന്ന ഏക വ്യക്തിയാണ് യശ:ശരീരനായ കൊടകര തെക്കേഭവനത്തിലെ ശ്രീ കെ.വി.ഉണ്ണി അവര്‍കള്‍.പിന്നീട് എടുത്തുപറയത്തക്ക ഒരു പ്രശസ്ത വ്യക്തിയാണ് തിരുവഴിയാട്ടിലെ പി.എ.മേനോന്‍ ബോംബെയിലെ ബാണ്ടുപ്പിലെ പ്രശസ്തമായ വി.കെ കൃഷ്ണമേനോന്‍ കോളേജിന്‍റെ ജീവനാഡിയാണ് അദ്ദേഹം. ഇന്നും ഈ പഞ്ചായത്തിലെ ഒട്ടേറെ പേര്‍ക്ക് തൊഴില്‍ പരമായി ഈ കോളേജ് ഒരു അഭയകേന്ദ്രമാണ്.
    കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്‍റെ പ്രവര്‍ത്തനം ഈ പഞ്ചായത്തിലും വ്യാപകമായിരുന്നു അതിനു നേതൃത്വം കൊടുത്ത വ്യക്തികളില്‍ പ്രധാനികളാണ് യശ:ശരീരനായ അയിലൂര്‍ ചുരത്തില്‍ രാഘവന്‍ നായര്‍,തിരുവഴിയാട് വി.കെ.എസ്.ഉണ്ണി,തിരുവഴിയാട് കൊടകര തെക്കേഭവനം കൃഷ്ണനുണ്ണി കര്‍ത്ത  എന്നിവര്‍.അതുപോലെ കമ്മ്യൂണിസ്റ്റ് പ്രസ്താനത്തിന് നേതൃത്ത്വം നല്‍കുകയും പിന്നീട് നിയമസഭാംഗമാവുകയും ചെയ്ത കെ.വി.നാരായണന്‍,സി.വി.ബാലകൃഷ്ണന്‍ എന്നിവരും ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് മറക്കാനാവാത്ത വ്യക്തികളാണ്.
    കൊച്ചി സംസ്ഥാനത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീ ഇക്കണ്ടവാര്യര്‍,പനംപള്ളി ഗോവിന്ദമേനോന്‍,എ.വി.കുട്ടിമാളു അമ്മ എന്നിവര്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ഈ പഞ്ചായത്തില്‍ ഒന്നിലധികം പ്രാവശ്യം വന്നിട്ടുണ്ട്.
    പനംപായ നെയ്ത്ത് ഫര്‍ണ്ണീച്ചര്‍ നിര്‍മ്മാണം കള്ളില്‍ നിന്നും ചക്കര നിര്‍മ്മിക്കല്‍ മണ്‍പാത്രനിര്‍മ്മാണം എന്നിവയാണ് ഈ  പഞ്ചായത്തില്‍ ഉണ്ടായിരുന്ന പരമ്പരാഗത കുടില്‍ വ്യവസായം.
ഈ പഞ്ചായത്തില്‍ മുമ്പുതന്നെ പഞ്ചായത്താഫീസ്,വില്ലേജാഫീസ്,ഇന്ന് പോസ്റ്റാഫീസായി അറിയപ്പെടുന്ന അഞ്ചല്‍ ആഫീസ്, വിഷചികിത്സാലയം കയറാടിയില്‍ ഉള്ള മൃഗ ചികിത്സാകേന്ദ്രം കയറാടിയില്‍തന്നെ ഉള്ള ഒരു ഗവണ്‍മെന്‍റ് ഡിസ്പെന്‍സറി എന്നീ പൊതു സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. ഇതിനുപുറമെ ഈ പഞ്ചായത്ത് പ്രദേശത്തെ ജനങ്ങള്‍ സാംസ്കാരികമായും സാമൂഹ്യപരമായും വിദ്യാഭ്യാസ പരമായും ഉന്നതനിലവാരം പുലര്‍ത്തിവന്നിരുന്നവരാണ് എന്നുള്ളതിന് നല്ല തെളിവാണ് ഇന്നും അയിലൂരിന്‍റെ ഹൃദയഭാഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന അയിലൂര്‍ യൂണിയന്‍ ലൈബ്രറി കെട്ടിടം 1921 ല്‍ നിര്‍മ്മിച്ച ഈ കെട്ടിടം അന്നത്തെ നല്ലവരും വിദ്യാസമ്പന്നരും സാമൂഹ്യ പ്രവര്‍ത്തകരുമായ ഈ നാട്ടിലെ ജനങ്ങളുടെ അത്യദ്ധ്വാനത്തിന്‍റെ ഫലമായി നിര്‍മ്മിച്ചതാണ് ഈ കെട്ടിട നിര്‍മ്മാണത്തിനു മുമ്പുതന്നെ രൂപം കൊണ്ട ഈ യൂണിയന്‍ ലൈബ്രറിക്ക് ഏകദേശം 100 വര്‍ഷത്തിലധികം പഴക്കമുണ്ട്. ഇന്നും ഇത് ഈ പഞ്ചായത്തിലെ കലാ കായിക സാംസ്കാരിക കേന്ദ്രമായി അറിയപ്പെടുന്നു.