ഭൂമിശാസ്ത്രം
പഞ്ചായത്തിന്റെ അതിര്‍ത്തികള്‍
കിഴക്ക് : നെന്മാറ ഗ്രാമ പഞ്ചായത്ത്, വനമേഖല
പടിഞ്ഞാറ് : വണ്ടാഴി ഗ്രാമ പഞ്ചായത്ത്
തെക്ക് : വണ്ടാഴി ഗ്രാമ പഞ്ചായത്ത്
വടക്ക് : മേലാര്‍കോട് ഗ്രാമ പഞ്ചായത്ത്
പാലക്കാട് ജില്ലയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. സഹ്യപർവ്വതനിരയുടെ ഭാഗമായ അയിലമുടി മലയും, താഴ്വരകളും ഉൾപ്പെട്ട ഭൂപ്രകൃതിയാണ്. അയിലൂർ ഗ്രാമപഞ്ചായത്തിൻറെ വടക്കുഭാഗത്തുകൂടി ഒഴുകുന്ന അയിലൂർ പുഴയും, തെക്കുഭാഗത്തുകൂടി ഒഴുകുന്ന കൽച്ചാടി പുഴയും, നേർച്ചപാറ പുഴയും വറ്റുന്ന സ്ഥിതിയാണുളളത്. ആകെ 4 ചെക്ക് ഡാമുകൾ നിർമ്മിച്ചിട്ടുണ്ട്. അവയും വേണ്ട വിധം സംരക്ഷിക്കാൻ കഴിയാത്തതുകൊണ്ട് ജലലഭ്യത വേനൽക്കാലത്ത് ഉണ്ടാവാറില്ല. തെക്കുഭാഗത്ത് റിസർവ്വ് വനമാണ്.
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 500 അടി പൊക്കത്തിൽ ഭൂപ്രദേശംനില്ക്കുന്നു. കുന്നുകളും സമതലങ്ങളുമുളള പ്രദേശമാണ് 3000 സെന്റിമീറ്ററിലേറെ മഴ ലഭിക്കുന്നു. ചരൽ കലർന്ന പശിമരാശി മൺതരമാണ്. വടക്ക് - കിഴക്കുഭാഗമായ നെന്മാറ ഗ്രാമപഞ്ചായത്തിലൂടെ ഒഴുകിവരുന്ന അയിലൂർ പുഴയിലേയും, പോത്തുണ്ടി ഇറിഗേഷൻ കനാലിലേയും വെളളത്തെ ആശ്രയിച്ച് നെൽകൃഷി ചെയ്തുവരുന്നുണ്ട്. മഴ ധാരാളമായി ലഭിക്കുന്നുണ്ടെങ്കിലും വരൾച്ചയും സാധാരണമാണ്. പാലക്കാട് ചുരം വഴിയുടെ ഉഷ്ണക്കാറ്റ് അയിലൂർ പഞ്ചായത്തിനേയും ബാധിക്കാറുണ്ട്. 25 ഡിഗ്രിക്കും 40 ഡിഗ്രക്കും ഇടയിൽ ചൂട് അനുഭവപ്പെടാറുണ്ട്. ജലസേചനലഭ്യത കുറവുനിമിത്തം റബ്ബർ തെങ്ങ്,കുരുമുളക് തുടങ്ങിയ കൃഷികൾ കൂടുതലായി ചെയ്തുവരുന്നും തണ്ണീർത്തടങ്ങൾ ഇല്ലാതാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. കൃഷിരീതിയിലെ മാറ്റം വീണ്ടും ഭൂമിയെ ഊഷരമാക്കിക്കൊണ്ടിരിക്കുന്നു.