കാഴ്ച്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
"സുസ്ഥിരവും സമഗ്രവുമായ ഗ്രാമവികസനം ഉറപ്പാക്കുക". ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പുരോഗതി ഉറപ്പാക്കി, ശുചിത്വവും സമഗ്ര വികസനവും കൈവരിക്കുന്ന സ്വയംപര്യാപ്തവും ജനകീയവുമായ പഞ്ചായത്തിനെ സൃഷ്ടിക്കുകയാണ് പഞ്ചായത്തിന്റെ കാഴ്ചപ്പാട്.
ദൗത്യം
ജനക്ഷേമം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ മികച്ച നിലവാരം കൈവരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
വരുന്ന 5 വര്‍ഷക്കാലം കൊണ്ട് അയിലൂര്‍ ഗ്രാമപഞ്ചായത്തിലെ ഓരേ വിഭാഗത്തിലും താഴെ വിവരിക്കുന്ന തരത്തില്‍ നയവും തന്ത്രവും രൂപവല്‍കരിക്കുന്നു
1.സല്‍ഭരണം
1. ഗ്രാമപഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തനം സുതാര്യമാക്കുകയും സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുക.
2. പൂര്‍ണ്ണമായും പേപ്പര്‍ലെസ് സംവിധാനം (ഡിജിറ്റലൈസേഷന്)
3. ഓഫിസ് സൗകര്യങ്ങളുടെ അപര്യാപ്ത പരിഹാരം
4. വിട്ടുകിട്ടപ്പെട്ട സ്ഥാപനങ്ങള്‍,ഓഫിസുകള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍
5. വൃത്തിയുളള ഓഫിസ് പരിസരങ്ങള്‍ ഓഫിസുകളുടെ തനിമ നിലനിര്‍ത്തല്‍
2.മൃഗസംരക്ഷണം
1. ക്ഷീരസമൃദ്ധി പഞ്ചായത്ത്
2. മാംസം, മുട്ട ഉല്പാദനത്തില് വര്‍ദ്ധനവും സ്വയം പര്യാപ്തതയും
3.മൃഗാശുപത്രിസേവനങ്ങള് വീടുകളിലെത്തിക്കല്‍
4. മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയുടെ രോഗവ്യാപനം തടയല്‍
5. സാര്വ്വത്രകവും സൗജന്യവുമായ മൃഗചികിത്സ
6. വളര്ത്തുപട്ടികള്, തെരുവുനായകള്‍ മുഖേനയുളള പേവിഷബാധ തടയല്‍, നിര്‍മാര്‍ജ്ജനം
7. പശുവളര്‍ത്തല്‍ പ്രോത്സാഹനം, സ്വയം തൊഴിലില്ലായ്മയിലൂടെ വരുമാനവര്‍ദ്ധനവ്
8. കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതിയീലുടെ സ്ഥിരമായ കന്നുകുട്ടി പരിപാലനപദ്ധതി നല്ലയിനം കന്നുകുട്ടികളുടെ ലഭ്യത.
3.കൃഷി
1.നെല്‍കൃഷിക്ക് കൂലിച്ചെലവ്, വിത്തുവിതരണം,വളം വിതരണം തുടങ്ങിയ പദ്ധതികളിലൂടെ
നെല്‍കൃഷിക്ക് പ്രോത്സാഹനം.
2.പയര്‍വര്‍ഗ്ഗ കൃഷി, പച്ചക്കറികൃഷി എന്നിവയുടെ വ്യാപനം, സ്വയംപര്യാപ്തത.
3. ജനസേചന സൗകര്യം വര്‍ദ്ധിപ്പിക്കുക
4.പഞ്ചായത്തിലെ പുഴകളില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുളള എല്ലാ തടയണകളുടെയും സംരക്ഷണവും,
ജലസംരക്ഷണത്തിനുളള വ്യാപ്തി വിപുലമാക്കല്‍
5. കൃഷിഭുമിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കല്‍, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍
6. ഔഷധ സസ്യകൃഷി പരിപോഷണം
7. മണ്ണൊലിപ്പ് തടയുക
4. ദാരിദ്ര്യനിരമാര്ജ്ജനം
1.അഗതിരഹിത പദ്ധതി വിപൂലീകരണം
2. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ ജനകീയ
ഹോട്ടല്‍ കയറാടി മേഖലയിലും തുടങ്ങല്‍
3.അതിദരിദ്ര്യരെ കണ്ടെത്തല്‍ പ്രക്രയയില്‍ മൈക്രോപ്ലാന്‍
4.വീടുകള്‍ പുനരുദ്ധാരണം
5.എല്ലാവര്ക്കും വാസയോഗ്യമായ വീടുകള്‍
5.സാമൂഹ്യക്ഷേമം
1.സ്വന്തം കെട്ടിടമില്ലാത്ത അംഗണ്‍വാടികള്‍ക്ക് കെട്ടിടം
2. എല്ലാ അങ്കണവാടികളും ശിശുസൗഹൃദമാക്കല്
3.കൗമാരപ്രായക്കാര്‍, മുലയുട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പോഷകാഹാരം.
4.ലോകോത്തര നിലവാരത്തിലുളള പ്രീപ്രൈമറി വിദ്യാഭ്യാസം
5. വയോജന സൗഹൃദപഞ്ചായത്ത്
6. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സംരക്ഷണം
6.വനിതാവികസനം
1.കുടുബവരുമാനം വര്‍ദ്ധിപ്പിക്കല്‍
2.സ്വയംതൊഴില്‍ പദ്ധതികള്‍ രൂപീകരണം
3. ജാഗ്രതാസമിതി ഊര്‍ജ്ജസ്വലമാക്കുക
4..കൃഷിവകുപ്പുമായി സഹകരിച്ച് കുടുംബശ്രീ ഉത്പന്ന ഉത്പാദനവും സംഭരണ വിപണന
കേന്ദ്രവും.
7. ആര്യോഗ്യം
1.സൗജന്യവും സാര്‍വ്വത്രികവുമായ രോഗചികിത്സ
2.കുടുംബാരോഗ്യകേന്ദ്രത്തിന്റെ പശ്ചാത്തല സൗകര്യവികസനം
3.ജന്തുജന്യ,ജലജന്യ രോഗം തടയല്‍
4. ആശുപത്രി സേവനങ്ങള്‍ മെച്ചപ്പെടുത്തുക
5.അയിലൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിനു കീഴിലുളള എല്ലാ സബ്ബ് സെന്ററുകളും
വാസയോഗ്യവും മനോഹരവുമായി പ്രവര്‍ത്തനം നന്നാക്കുക
6.കുടുംബാരോഗ്യകേന്ദ്രം ബാലസൗഹൃദവും വയോജന സൗഹൃദമാക്കുക
8.കുടിവെളളം - ശുചിത്വം
1.മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധമായ കുടിവെളളസൗകര്യം
2.ശുചിത്വമുളള ടോയ്ലറ്റ് എല്ലാ വീടുകളിലും
3.അജെവ മാലിന്യങ്ങളായ പ്ലാസ്റ്റിക്ക്,ഇലക്ട്രോണിക്ക്, ചില്ലുകള്‍, കുപ്പികള്‍ നീക്കം ചെയ്യലും
സംസ്കരണവും
4.ഹരിതകര്‍മ്മസേനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക.
5.വൃത്തിയുളള ഓഫിസുകള്‍, സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍
7. ജൈവമാലിന്യം സംസ്കരണ പദ്ധതി
8. എസ് സി, എസ് ടി കോളനികളില്‍ സോക്ക്പിറ്റ്
9.പട്ടികജാതി വികസനം
1.പട്ടിതജാതി കോളനികളിലൂടെ പശ്ചാത്തലസൗകര്യ വികസനം-റോഡ്, വെളളം, വെളിച്ചം
2.വാസയോഗ്യമായ വീടുകള്‍ നിര്‍മ്മാണം, പുനരുദ്ധാരണം
3.കുടുംബശ്രീ മുഖേന സ്വയം തൊഴില്‍ പദ്ധതികള്‍
4. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുവാന്‍ പഠനോപകരണങ്ങള്‍, പഠനമുറികള്‍,
ലാപ്ടോപ്പ്, സ്കോളര്‍ഷിപ്പ്
10.പട്ടികവര്‍ഗ്ഗം
1. നടുപ്പതി-പാറക്കാല്‍, തെങ്ങുംപാടം-കല്‍ച്ചാടി,ഒലിപ്പാറ- പുത്തന്‍ചള്ള, മയിലാടുംപരുത ഊരുകള്‍ പശ്ചാത്തലസൗകര്യ വികസനം
2.എല്ലാ വീടുകളിലും സൗജന്യമായി കുടിവെളളം
3. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാന്‍ പദ്ധതി
11.വിദ്യാഭ്യാസം,കല, കായികം, സംസ്കാരം
1.വിദ്യാഭ്യാസഗുണനിലവാരം ഉയര്‍ത്തല്‍
2. സ്മാര്‍ട്ടക്ലാസ്സ് മുറികള്‍
3. ഹരിതമാനദണ്ഡങ്ങള്‍ പാലിക്കല്‍
12.ചെറുകിടവ്യവസായം
1.കുടില്‍വ്യവസായങ്ങള്‍, തൊഴില്‍ സംരഭങ്ങള്‍ സംരക്ഷണം
2.പുതിയ പദ്ധതികള്‍ ആംരഭിക്കല്
13.പൊതുമരാമത്ത് ഊര്‍ജ്ജം
1.എല്ലാ ചെമ്മണ്‍പാതകളും സഞ്ചാരയോഗ്യമാക്കുക
2.നിലിവിലുളള റോഡുകളുടെ സംരക്ഷണം
3.ഇടവഴികള്‍ വീതികൂട്ടി റോഡുനിര്മ്മിക്കുക
4.എല്ലാ പൊതുവഴികളിലും സ്ട്രീറ്റ്മെന്