വാർഷിക ബജറ്റ് 2026-27
വാർഷിക ബജറ്റ് 2026-27
₹35.22 കോടിയുടെ ഈ ബജറ്റ് മൂന്ന് തൂണുകളിലാണ് നിലകൊള്ളുന്നത്:
1. കടരഹിത പഞ്ചായത്ത്
കഴിഞ്ഞ വർഷം ₹9.05 കോടി വായ്പ എടുത്തിടത്ത്, ഈ വർഷം നാം ഒരു രൂപ പോലും കടമെടുക്കുന്നില്ല. നമ്മുടെ വരും തലമുറയ്ക്ക് കടഭാരം ഏൽപ്പിക്കാത്ത ഭരണമാണ് നമ്മുടെ ലക്ഷ്യം.
2. ക്ഷേമം ആദ്യം
നമ്മുടെ അമ്മമാർക്കും അച്ഛന്മാർക്കും, വിധവകൾക്കും, ഭിന്നശേഷിക്കാർക്കും അർഹമായത് സമയത്ത് കിട്ടണം. അതുകൊണ്ട് വയോജന പെൻഷൻ ₹6.96 കോടിയായും, വിധവാ പെൻഷൻ ₹3.48 കോടിയായും, സ്ത്രീ സുരക്ഷ ₹3 കോടിയായും വർധിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വിശ്വാസം കാത്ത്, ഓരോ ഗുണഭോക്താവിനും തടസ്സമില്ലാതെ പെൻഷൻ എത്തിക്കാൻ ഈ പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്.
3. കരുതലോടെ മുന്നോട്ട്
റവന്യൂ വരവ് 79.5% വർധിച്ച് ₹20.08 കോടിയായി. ചെലവ് ചുരുക്കി, വർഷാവസാനം ₹11.03 കോടി മിച്ചം നിർത്താൻ നമുക്ക് കഴിയും. ഇത് പൊടിച്ചുകളയാനല്ല. നമ്മുടെ നാടിന്റെ അടിയന്തര ആവശ്യങ്ങൾക്കും, ഭാവി വികസന പദ്ധതികൾക്കുമായി ₹6.89 കോടി പ്രത്യേകം മാറ്റിവച്ചിട്ടുണ്ട്.ബഹുമാനപ്പെട്ടവരേ, റോഡും കെട്ടിടവും പ്രധാനമാണ്. പക്ഷേ വിശപ്പോടെ കിടക്കുന്ന ഒരാൾ ഉള്ളപ്പോൾ, പെൻഷൻ കിട്ടാതെ വലയുന്ന ഒരമ്മ ഉള്ളപ്പോൾ, ആദ്യം അവരുടെ കണ്ണീരൊപ്പണം. അതാണ് ഈ ബജറ്റിന്റെ രാഷ്ട്രീയം.