2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

രാജേശ്വരി കെ

പ്രസിഡൻ്റ്

എസ്. എം ഷാജഹാൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കനകലത ആർ

ചെയർപേഴ്സണ്‍വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

റജീന ചാന്ത്മുഹമ്മദ്

ചെയർപേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാനിഫ

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹരിദാസ് പി

സെക്രട്ടറി, അയിലൂർ ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഗ്രാമ പഞ്ചായത്തിന്‍റെ പേര് : അയിലൂര്‍ഗ്രാമ പഞ്ചായത്ത്                                          അയിലൂര്‍ പി.ഒ 678510                                                                                       ഫോണ്‍ .04923 244274                                                                                                    ഇ-മെയില്‍ : ddpayiloorpkd@gmail.com                ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1950 -ൽ തിരു-കൊച്ചി പഞ്ചായത്ത് നിയമമനുസരിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത ആദ്യപഞ്ചായത്ത് ഭരണസമിതി അധികാരമേറ്റു. വളരെ പരിമിതമായ അധികാരങ്ങള്‍ മാത്രമാണ് ഗ്രാമപഞ്ചായത്തുകള്‍ക്കുണ്ടായിരുന്നത്. 9-ാം പഞ്ചവത്സര പദ്ധതിയായി ആരംഭിച്ചു. ഭരണഘടനയുടെ 73,74 ഭേദഗതിക്കുശേഷം കേരള പഞ്ചായത്തീരാജ് നിയമവും പരിഷ്കരിച്ചു.

കൂടുതൽ വായിക്കുക